കോളക്കോടന്‍ ചേക്കുട്ടി മുസ്‌ലിയാർ


കീഴുപറമ്പിലെ പ്രഗത്ഭ മതപണ്ഡിതന്മാരിലൊരാളും വാഗ്മിയുമായിരുന്നു ചേക്കുട്ടി മുസ്ലിയാര്‍. 1917-ല്‍ കീഴുപറമ്പിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചു. പിതാവ്‌ കോളക്കോടന്‍ കുട്ടിഹസന്‍. പറപ്പുര്‌, ചെറുവാടി, വാഴക്കാട്‌ എന്നിവിടങ്ങളിലെ പള്ളി ദര്‍സുകളിലാണ്‌ ചേക്കുട്ടി മുസ്‌്‌ലിയാര്‍ പഠിച്ചത്‌. ആദ്യം ജോലി ചെയ്‌തത്‌ കീഴുപറമ്പിലെ ഇര്‍ശാദുല്‍ വില്‍ദാന്‍ മദ്‌റസയിലെ അധ്യാപകനായിട്ടാണ്‌.

1956ല്‍ വയനാട്ടിലെ പൊടുതനയില്‍ പള്ളി ഖത്വീബും മദ്‌റസാ അധ്യാപകനുമായി ജോലി ചെയ്‌തു. പിന്നീട്‌ തരുവണ, വെള്ളമുണ്ട, ചെന്നലോട്‌, വാരാമ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ പള്ളി മദ്‌റസകളിലും, ഏറ്റവുമൊടുവില്‍ അധ്യാപകനായിരുന്നത്‌ കീഴുപറമ്പ്‌ കല്ലിങ്ങലിലെ നൂറുല്‍ ഇസ്‌്‌ലാം മദ്‌റസയിലായിരുന്നു. 1980 മെയ്‌ 9-ന്‌ ചേക്കുട്ടി മുസ്‌്‌ലിയാര്‍ ഇഹലോക വാസം വെടിഞ്ഞു. ഭാര്യ പരുന്തന്‍ കുഞ്ഞിപ്പാത്തുമ്മ ജീവിച്ചിരിപ്പുണ്ട്‌. അല്ലാഹു അദ്ദേഹത്തെ മഗ്‌ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.


കുട്ടിഹസന്‍


കുനിയന്‍ കുന്നത്ത്‌ കുടുംബത്തിലെ ബീരാന്‍ കുട്ടിയുടെയും കാവനൂര്‍ മങ്ങാട്ടുപറമ്പന്‍ പാതോമയുടെയും മകനായി 1890-കളില്‍ ജനിച്ചു. കുലത്തൊഴിലായ കൃഷിപ്പണിയില്‍ ചെറുപ്പത്തിലേ വിദഗ്‌ദ്ധനായിരുന്ന അദ്ദേഹം ഉദാരമതിയായിരുന്നു. 1930-40കളില്‍ ചുരോട്ട ജുമാ മസ്‌ജിദില്‍ വളരെ പ്രശസ്‌തമായ രൂപത്തില്‍ നടന്നിരുന്ന പള്ളിദര്‍സ്‌, ഓത്തുപള്ളി, പിന്നീടുണ്ടായ മദ്‌റസ്‌ എന്നിവ സ്ഥാപിക്കുന്നതിനും നടത്തിപ്പോരുന്നതിനും അദ്ദേഹം അക്ഷീണം യത്‌നിച്ചു. സ്ഥലത്തെ മദ്‌റസക്ക്‌ ഒരു ഏക്കറയിലധികം വരുന്ന തെങ്ങിന്‍ തോപ്പ്‌ (കീരന്‍തൊടി 1.10 ഏക്കര്‍) വഖഫ്‌ നല്‍കി. 1950-കളില്‍ ഹജ്ജ്‌ കര്‍മം നിര്‍വഹി ക്കാന്‍ അദ്ദേഹത്തിന്‌ ഭാഗ്യം ലഭിച്ചു.

കുനിയിലെ പിലാക്കല്‍ കണ്ടി അബ്ദുല്ല മുസ്‌്‌ലിയാര്‍ ചൂരോട്ട്‌്‌ പള്ളിയില്‍ ദര്‍സ്‌ നടത്തിയി രുന്ന കാലത്ത്‌ ഇവിടെ സകാത്ത്‌ സംഭരണ-വിതരണ രംഗത്ത്‌ സ്യഷ്ടിച്ച വിപ്ലവം തികച്ചും അന്യാദൃശമായിരുന്നു. മുസ്‌്‌ലിയാര്‍, കുട്ടിഹസന്‍ ഹാജിയെ കൂടെ കൂട്ടി വയല്‍വരമ്പുകളിലൂടെ നടന്ന്‌ വിളവുകളുടെ മതിപ്പ്‌ കണക്കെടുത്ത്‌ സകാത്ത്‌ നിശ്ചയി ച്ചിരുന്നു. ഓരോരുത്തരുടെയും നിശ്ചിത വിഹിതം സകാത്ത്‌ ഫണ്ടിലേക്ക്‌ കൊടുപ്പിക്കുകയും അത്‌ യഥാവിധി അവകാശികള്‍ക്ക്‌ എത്തിച്ചുകൊടുക്കുകയും ചെയ്‌തിരുന്നു. ഇതെല്ലാം നടപ്പാക്കിയത്‌ കുട്ടി ഹസന്‍ ഹാജിയുടെ കാര്‍മികത്വത്തിലായിരുന്നു. 1976 മെയ്‌ 16ന്‌ അന്തരിച്ചു.

കെ.കെ. ബീരാന്‍ കുട്ടി ഹാജി


കോളക്കോടന്‍ കുടുംബത്തിലെ കുനിയന്‍ കുന്നത്ത്‌ ശാഖയില്‍ കുട്ടി ഹസന്‍ ഹാജിയുടെയും കാരങ്ങാടന്‍ പാതോമയുടെയും പുത്രനായി 1911-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കര്‍ഷക വൃത്തി ഉപജീവനമാര്‍ഗമായി സ്വീകരിച്ചെങ്കിലും കീഴുപറമ്പിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ വികസനത്തിന്‌ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ സാധിച്ചു. കാളപ്പുട്ട്‌ നായാട്ട്‌, മത്സ്യബന്ധനം എന്നിവ അദ്ദേഹത്തിന്റെ വിനോദങ്ങളായിരുന്നു. പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ ഒറ്റപ്പെട്ട കഴിഞ്ഞിരുന്ന കീഴുപറമ്പ്‌ പ്രദേശത്തിന്റെ പുരോഗതിക്ക്‌ വേണ്ടി നാട്ടില്‍ രൂപവത്‌കരിക്കപ്പെട്ട വികസന സമിതിയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം സ്ഥലത്തെ ഗതാഗത യോഗ്യമായ റോഡ്‌, മദ്‌റസ, ഹൈസ്‌കൂള്‍ എന്നിവ യാഥാര്‍ഥ്യമാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക്‌ നിസ്‌തുലമായിരുന്നു. പ്രശ്‌നങ്ങളും ഗുപ്പ്‌ വഴക്കുകളും രമ്യമായി പരിഹരിക്കുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വപരമായ കഴിവുകള്‍ വളരെ പ്രയോജനപ്പെട്ടു. 1962-ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വം സ്വീകരിച്ചു. കീഴുപറമ്പിലെ ചുരോട്ട പള്ളിയുടെയും സ്ഥലത്തെ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയുടെയും നടത്തിപ്പില്‍ അദ്ദേഹം മരണം വരെ അഗ്രിമ സ്ഥാനത്തുണ്ടായിരുന്നു. പള്ളിയുടെ അന്യാധീനപ്പെട്ടുകൊണ്ടിരുന്ന നെല്‍വയല്‍ തന്റെ സാഹസ ശ്രമങ്ങളിലൂടെ പകുതി വീണ്ടെടുക്കാന്‍ സാധിച്ചത്‌ സമരണീയമാണ്‌. 1998 ഒക്ടോബര്‍ 4-ന്‌ 82-ാംവയസ്സില്‍ അന്തരിച്ചു.

കോളക്കോടന്‍ പൊറ്റുമ്മല്‍ അഹമദ്‌ കുട്ടി


കോളക്കോടന്‍ കുടുംബത്തിലെ പ്രമുഖ കൃഷിക്കാരിലൊരാള്‍. ചങ്ങുതിപ്പാടം ഉള്‍പ്പെടെ വളരെ വിശാലമായ പാടശേഖരങ്ങളുണ്ടായിരുന്നു കോളക്കോടന്‍ പൊറ്റമ്മല്‍ കുടുംബത്തിന്‌. പൊറ്റമ്മല്‍ കുടുംബത്തിലെ കാരണവരായിരുന്ന ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു കൃഷി നടന്നിരുന്നത്‌. കാളപൂട്ടിലും നായാട്ടിലും ആവേശം കാണിച്ചിരുന്നു. ഈ വിനോദങ്ങളില്‍ കമ്പമുണ്ടായിരുന്ന വലിയൊരു സുഹൃദ്‌ വലയം തന്നെ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. കുടുംബ തര്‍ക്കങ്ങളും മറ്റും പരിഹരിക്കുന്നതിന്‌ മുന്‍പന്തിയിലുണ്ടായിരുന്നു. 1992 ഫെബ്രുവരിയില്‍ 88-ാം വയസ്സില്‍ മരണപ്പെട്ടു.

News & Events

Kolakkodan "KUDUMBA SANGAMAM - 01 MAY 2023, AT HILL FORT AUDITORIUM , PATHANAPURAM

© Kolakkodan.com. All rights reserved | Would like to have a similar site ? ...Please contact E-WORLD INFORMATION SYSTEMS