കോളക്കോടൻ കുടുംബം

കോളക്കോടന്‍ കുടുംബം പ്രധാനമായും അഞ്ച്‌ വംശ പരമ്പരാകളാണുള്ളത്‌

1. വലിയ കുട്ടി ഹസ്സന്‍

2. അഹമ്മദ്‌ കുട്ടി

3. ഐത്തുട്ടി

4. മമ്മദ്‌കുട്ടി

5. ബിച്ചഹമ്മദ്‌ക

ഇതില്‍ വലിയകുട്ടി ഹസ്സന്‍ വംശപരമ്പരയാണ്‌ ഏറ്റവും കൂടുതല്‍. അദ്ദേഹത്തിനു 7 ആണ്‍മക്കളും രണ്ട്‌ പെണ്‍മക്കളുമുണ്ടായിരുന്നു.

കമ്മു. കുട്ടിഹസ്സന്‍, മൊയ്‌തീന്‍, ബീരാന്‍കുട്ടി, മമ്മദ്‌, അ്‌ബ്ദുറഹ്‌്‌മാന്‍ കുട്ടി, കോയ എന്നിവരായിരുന്നു. ആണ്‍മക്കള്‍

1. കമ്മു എന്നയാളുടെ വംശപരമ്പരയാണ്‌ കുനിയില്‍ പൊറ്റമ്മല്‍ കുടുംബം

2. കുട്ടിഹസ്സന്‍ എന്നവര്‍ക്ക്‌ മൊയ്‌തീന്‍കുട്ടി. ബീരാന്‍കുട്ടി, കുട്ടിഹസ്സന്‍ എന്നീ മൂന്ന്‌ ആണ്‍ മക്കള്‍ ഉണ്ടായിരുന്നു. മൊയ്‌തീന്‍ കുട്ടിയുടെ വംശപരമ്പരയാണ്‌ തൃക്കളയൂര്‍ കടംപള്ളിയാളി കുടുംബം. മൊയ്‌തീന്‍കുട്ടിയുടെ മകന്‍ ബീരാന്‍കുട്ടി ബ്രിട്ടീഷ്‌ മിലിട്ടറിയില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ബീരാന്‍കുട്ടിയുടെ വംശം മുസ്‌്‌ലിയാരകത്ത്‌ കുടുംബം എന്ന പേരില്‍ അറിയപ്പെടുന്നു. നെല്ലേരിക്കുന്നത്ത്‌ കുടുംബം കുട്ടിഹസ്സന്‍ എന്നവരുടെ മക്കളാണ്‌.

3.മൊയ്‌തീന്‍ എന്നയാള്‍ 1921 ലെ മലബാര്‍ സമരത്തില്‍ കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്‌ വെടിയേറ്റത്‌ േെകാളക്കോടുള്ള തറവാട്ടിലെ പറമ്പില്‍ നിന്നാണ്‌. ഇദ്ദേഹത്തിനു മക്കളുണ്ടായിരുന്നില്ല.

4. ബീരാന്‍കുട്ടി എന്ന മകന്‍െ വംശപരമ്പരയിലാണ്‌ കുനിയില്‍ കുന്നത്ത്‌ കുടുംബം ഉള്‍പ്പെടുന്നത്‌. ഇദ്ദേഹത്തിന്‌ ആൺമക്കള്‍ കുട്ടിഹസ്സന്‍ ഹാജി, മൊയ്‌തീന്‍, കുട്ടി ഹസ്സന്‍ ഹാജിയുടെ മക്കളാണ്‌.കെ.കെ. ബീരാന്‍കുട്ടി ഹാജിയും മുഹമ്മി ഹാജിയും. മൊയ്‌തീന്‍ എന്ന മകന്റെ മക്കളാണ്‌ ബീരാന്‍കുട്ടി മാസ്റ്റര്‍. മുഹമ്മദ്‌. അബ്ദുല്ല, സഫറുല്ല എന്നിവര്‍. ഇതില്‍ സഫറുല്ല ചെറുപ്രായത്തില്‍ ത്‌ന്നെ മരണപ്പെട്ടു.

5. വലിയകുട്ടിഹസ്സന്റെ മകനായ മമ്മദ്‌ എന്നയാളുടെ വംശപരമ്പരയില്‍പെട്ടതാണ്‌ കോളക്കോട്‌ കുടുംബം. ഇദ്ദേഹത്തിന്‌ നാല്‌ ആണ്‍മക്കള്‍: കുട്ടിഹസ്സന്‍, മൊയ്‌തീന്‍, അഹ്‌്‌മദ്‌ കുട്ടി, ബീരാന്‍ എന്നിവര്‍. ഇതില്‍ മൂത്തമകനായ കുട്ടി ഹസ്സന്റെ കുടുംബമാണ്‌ കുന്നത്ത്‌ കുടുംബം എന്നറിയപ്പെടുന്നത്‌. ഇദ്ദേഹത്തി്‌ മമ്മദ്‌, അസൈന്‍കുട്ടി എന്നിവര്‍ മക്കളാണ്‌. ഇവര്‍ക്ക്‌ രണ്ടുപേര്‍ക്കും ആണ്‍മക്കളില്ല. മൊയ്‌തീന്‍ എന്നവരുടെ മക്കളാ കാഞ്ഞിരക്കണ്ടി മമ്മദ്‌, കോളക്കോട്ട്‌ മൊയ്‌തീന്‍കുട്ടി മൗലവി, അബൂബക്കര്‍ എന്നിവര്‍. അഹമ്മദ്‌കുട്ടി നേരത്തെ വടക്കുംമുറി എന്ന സ്ഥലത്തേക്ക്‌ കോളക്കോട്‌നിന്നും മാറി താമസിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ വടക്കുംമുറിയിലാണ്‌ താമസിക്കുന്നത്‌. നാലാമത്തെ മകനായ ബീരാന്‍ എന്നയാളാണ്‌ കോളക്കോടന്‍ തറവാട്ടിലെ ജീവിച്ചിരിക്കുന്ന കാരണവര്‍. ഇദ്ദേഹത്തിന്‌ 90 വയസിനു മീതെ പ്രായമുണ്ട്‌. ഇദ്ദേഹത്തിന്‌ മുഹമ്മദ്‌, അബ്ദുറഹ്‌്‌മാന്‍, അബ്ദുല്‍ ഹമീദ്‌ എന്നീ മൂന്ന്‌ ആണ്‍മക്കള്‍ ഉണ്ട്‌.

6. അബ്ദുറഹ്‌്‌മാന്‍ കുട്ടി എന്ന മകന്‌ മൂസ എന്ന പുത്രന്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. അബ്ദുറഹ്‌്‌മാന്‍ കുട്ടി എന്നവരുടെ വംശപരമ്പരയില്‍പെട്ടതാണ്‌ കുനിയില്‌ വരമ്പുറം കുടംബം. കുനിയിലെ അബ്ദുറഹ്‌മാന്‍ കുട്ടി ഹാജി (പാലശ്ശേരി), മുഹമ്മദ്‌ ഹാജി(പെരുമ്പളം) കുട്ടിഹസ്സന്‍ ഹാജി(തയ്യില്‍) മോയിന്‍ ഹാജി ( വരമ്പുറം) എന്നിവരാണ്‌ ആണ്‍മക്കള്‍. ഐ.എസ്‌.എം. മുന്‍ സംസ്ഥാന സെക്രട്ടറിയും കീഴ്‌പറമ്പ്‌്‌ പഞ്ചായത്ത്‌ പ്രസിഡണ്ടുമായിരുന്ന മര്‍ഹും കെ.വി. മൂസ സുല്ലമി അബ്ദുറഹ്‌മാന്‍കുട്ടി ഹാജിയുടെ മൂത്ത മകനാണ്‌.

7. വലിയ കുട്ടി ഹസ്സന്‍ എന്ന കാരണവുടെ ഏറ്റവും ചെറിയ പുത്രനായിരുന്നു കോയ. ഇദ്ദേഹത്തിനു ആണ്‍മക്കളിത്താതിനാല്‍ വംശപരമ്പപരയില്ല. രണ്ട്‌ പെണ്‍മക്കളായിരുന്നു. ഇദ്ദേഹത്തിന്‌ മൂത്തമള്‍ തൃക്കളയൂര്‍ പിലാക്കല്‍ ബീരാന്‍കുട്ടിയുടെ മാതാവ്‌ കുഞ്ഞിക്കയ്യയും രണ്ടാമത്തെ മകള്‍ കാഞ്ഞിരക്കണ്ടി ഫാത്വിമയുമാണ്‌.


News & Events

Kolakkodan "KUDUMBA SANGAMAM - 01 MAY 2023, AT HILL FORT AUDITORIUM , PATHANAPURAM

© Kolakkodan.com. All rights reserved | Would like to have a similar site ? ...Please contact E-WORLD INFORMATION SYSTEMS