കുടുംബ ബന്ധങ്ങള്‍

മഹത്വങ്ങളും പ്രതിഫലങ്ങളും



(ഉമര്‍ബിന്‍ കുട്ടിഹസന്)‍

കുടുംബം അല്ലാഹുവിന്റെ സംവിധാനമാണ്‌. കുടുംബ ബന്ധങ്ങള്‍ സംരക്ഷിക്കാന്‍ അല്ലാഹുവിന്റെ കല്‍പനയുണ്ട്‌. കല്‍പന പാലിക്കുന്നത്‌ അനുഗ്രഹങ്ങള്‍ വന്നു ചേരാന്‍ കാരണമാണ്‌. കല്‍പന നിരാകരിക്കുന്നത്‌ കെടുതികള്‍ക്കും നാശങ്ങള്‍ക്കും കാരണമാകുന്നു. ``നിങ്ങളുടെ ആവശ്യങ്ങളെ ഏതൊരല്ലാഹുവിനോടു നിങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്നുവോ ആ അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കുക. കുടുംബബന്ധങ്ങളും നിങ്ങള്‍ പാലിക്കുക (സൂക്ഷിക്കുക). നിശ്ചയം അല്ലാഹു നിങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.'' ``നിശ്ചയം അല്ലാഹു നീതിപാലിക്കാനും നന്മ ചെയ്യാനും ബന്ധുക്കള്‍ക്കു കൊടുക്കാനും കല്‍പിക്കുന്നു. നികൃഷ്ടമായ പ്രവൃത്തികളെയും നിഷിദ്ധ കാര്യങ്ങളെയും അതിക്രമങ്ങളെയും അവന്‍ നിരോധിക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ ഉപദേശം സ്വീകരിക്കുന്നവരാകാന്‍ വേണ്ടി അവന്‍ നിങ്ങളെ ഉപദേശിക്കുന്നു'' (അന്നഹ്‌ല്‍ 90). ``ചില ദുര്‍മാര്‍ഗികളെയല്ലാതെ അല്ലാഹു വഴിപിഴപ്പിക്കുന്നില്ല. അവര്‍ അല്ലാഹുവിനോടു ചെയ്‌ത കരാറിനെ അതുറപ്പിച്ചശേഷം ലംഘിക്കുകയും ചേര്‍ത്തുവെക്കാന്‍ അല്ലാഹു കല്‍പിച്ച ബന്ധങ്ങളെ അവര്‍ മുറിച്ചുകളയുകയും ഭൂമിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇവര്‍ തന്നെയാണ്‌ സ്വയം നഷ്ടം വരുത്തിവെച്ചവര്‍'' (അല്‍ബഖറ 21-27). ``ഏതൊരു ജനങ്ങള്‍ അല്ലാഹുവിനോടുള്ള കരാര്‍ അത്‌ ഉറപ്പിച്ചശേഷം ലംഘിക്കുകയും ഏതൊരു ബന്ധത്തെ ചേര്‍ക്കാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നുവോ അതിനെ മുറിക്കുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നുവോ അവര്‍ക്കു തന്നെയാണ്‌ ശാപം. പരലോകത്തിലെ കഷ്ടതയും അവര്‍ക്കു തന്നെയാണ്‌'' (അര്‍റഅദ്‌ 25).

റസൂല്‍(സ) അരുളിയതായി ഹസന്‍(റ) റിപ്പോര്‍ട്ടു ചെയ്യുന്നു. ``എപ്പോള്‍ ജനങ്ങള്‍ അറിവുകളെ വെളിപ്പെടുത്തുകയും എന്നാല്‍ പ്രവൃത്തിയില്‍ ഇല്ലാതാവുകയും നാവുകൊണ്ട്‌ സ്‌നേഹം വെളിപ്പെടുത്തു കയും എന്നാല്‍ ഹൃദയത്തില്‍ വൈരാഗ്യംവെക്കുകയും ചാര്‍ച്ചയെ മുറിച്ചുകളയുകയും ചെയ്യുമോ, അപ്പോള്‍ അല്ലാഹു അവരെ അവന്റെ കാരുണ്യത്തില്‍ നിന്ന്‌ വിദൂരമാക്കുകയും അന്ധന്മാരും ബധിരന്മാരുമാക്കുകയും ചെയ്യുന്നതാണ്‌.'' മറ്റൊരു ഹദീസില്‍ സ്വര്‍ഗത്തിന്റെ പരിമളം 500 വര്‍ഷത്തെ വഴിദൂരമെത്തുന്നതാണ്‌. എന്നാല്‍ മാതാപിതാക്കളോടു അനുസരണക്കേടു കാണിക്കുന്നവനും ചാര്‍ച്ചയെ മുറിച്ചു കളയുന്നവനും സ്വര്‍ഗത്തിന്റെ സുഗന്ധം പോലും ശ്വസിക്കാന്‍ സാധിക്കുന്നതല്ല'' (ഇഹ്‌യാഅ്‌). അപ്പോള്‍ അടുത്തതും അകന്നതുമായ ബന്ധങ്ങള്‍ മുറിച്ചുകളയുന്നത്‌ ദുനിയാവില്‍ കെടുതികള്‍ക്കും പരലോകത്ത്‌ നാശത്തിനും കാരണമാണെന്ന്‌ വ്യക്തമായി. ആഇശ(റ) പറയുന്നു. ``റസുലി(സ)ന്റെ സന്നിധിയില്‍ ഒരാള്‍ വന്നു. കുടെ ഒരു വൃദ്ധനുമുണ്ട്‌. ഇതാരാണ്‌ എന്ന്‌ പ്രവാചകന്‍ ചോദിച്ചപ്പോള്‍, ഇതെന്റെ പിതാവാണ്‌ എന്നയാള്‍ പറഞ്ഞു. അപ്പോള്‍ നബിതിരുമേനി (സ) കല്‍പിച്ചു: ``അദ്ദേഹത്തിന്റെ മുന്നില്‍ നീ നടക്കരുത്‌. അദ്ദേഹം ഇരിക്കുന്നതിനു മുമ്പ്‌ നീ ഇരിക്കരുത്‌. അദ്ദേഹത്തിന്റെ പേര്‌ ചൊല്ലി വിളിക്കുകയും അദ്ദേഹത്തെ കുറ്റം പറയുകയും ചെയ്യരുത്‌.''

മാതാപിതാക്കള്‍ സന്തുഷ്ടരാകുന്ന രീതിയില്‍ അവരോടു വിനയം കാണിക്കുകയും അവരെ വാഴ്‌ത്തിപ്പറയുകയും അവരെ പരിചരിക്കുകയും ചെയ്യുക. അനുവദനീയമായ കാര്യ ങ്ങളില്‍ മുഴുവന്‍ അവരെ അനുസരിക്കണം. അവര്‍ അവിശ്വാസികളാണെങ്കിലും അവരോടു മര്യാദയില്ലാതെയും അഹങ്കാരത്തോടു കൂടിയും പെരുമാറരുത്‌. ശബ്ദുമുയര്‍ത്തി അവരോടു സംസാരിക്കരുത്‌. ഒരു കാര്യത്തിലും അവരെക്കാള്‍ മുന്‍കടക്കരുത്‌. അവരോടു നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്നത്‌ പോലും വളരെ മയത്തിലായിരിക്കണം. ഉപദേശിച്ചിട്ട്‌ അവര്‍ സ്വീകരിക്കുന്നില്ലെങ്കിലും, അവരോടു നല്ലരീതിയില്‍ പെരുമാറുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്‌തതുകൊണ്ടിരിക്കുകയും വേണം. ഇബ്‌റാഹീം (അ) തന്റെ പിതാവിനെ ഉപദേശിച്ചതും അദ്ദേഹത്തിന്‌ വേണ്ടി പ്രാര്‍ഥിച്ചതും ഇക്കാര്യത്തില്‍ നമുക്ക്‌ മാതൃകയാക്കാവുന്നതാണ്‌. ഇബ്‌നു അബ്ബാസ്‌(റ) പറയുന്നു: ``ഒരു മുസ്‌ലിമും അവന്റെ മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അവരോട്‌ നല്ല നിലയില്‍ പെരുമാറിയാല്‍ അവനു വേണ്ടി സ്വര്‍ഗത്തിന്റെ രണ്ട്‌

News & Events

Kolakkodan "KUDUMBA SANGAMAM - 01 MAY 2023, AT HILL FORT AUDITORIUM , PATHANAPURAM

© Kolakkodan.com. All rights reserved | Would like to have a similar site ? ...Please contact E-WORLD INFORMATION SYSTEMS