കോളക്കോടൻ കുടുംബം
കോളക്കോടന്‍ തറവാട്ടിലെ മറ്റൊരു കാരണവര്‍ കോളക്കോട് അഹമ്മദ് കുട്ടി എന്നവരാണ്. ഇദ്ദേഹത്തിന് കൂട്ടി ഹസ്സന്‍, മമ്മുട്ടി, ബുഖാരി എന്നീ ആണ്‍മക്കള്‍ ഉണ്ടായിരുന്നു. കൂട്ടിഹസന്‍ എന്നവര്‍ക്ക് മൂന്ന് ആണ്‍മക്കള്‍. മൂത്ത പുത്രന്‍ അഹമ്മദ് കൂട്ടി ഹാജിയും ഇളയ പുതന്‍ അബ്ദുല്ലയും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്. ഇവര്‍ രണ്ടു പേരൂം വടക്കും മുറിയിലാണ് താമസം.
മറ്റൊരു മകനായ ചേക്കുട്ടി മുസ്‌്‌ലിയാരുടെ മക്കളാണ് സുലൈമാന്‍, അബ്ദുല്‍ അസീസ് മൗലവി (വാഴക്കാട് ദാറുല്‍ ഉലൂം അറബിക്കോളേജ് മൂന്‍പ്രിന്‍സിപ്പള്‍), മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍, ബുഖാരി എന്നവര്‍ കൂത്തുപറമ്പില്‍ താമസിക്കുന ബുഖാരി കാക്കയൂടെ വല്യാപയാണ്. ചെറിയ മകന്‍ മമ്മുട്ടി എന്നയാള്‍ യുവാവായിരിക്കേ മരണപ്പെട്ടു. മക്കളില്ല.
മൂന്നാമത്തെ പ്രബല കുടുംബം കൂനിയില്‍ പട്ടാക്കല്‍ കൂടൂംബമാണ് ഈ കുടുംബത്തിലെ കാരണവര്‍ മമ്മദ് കുട്ടി എന്നവരാണ്. ഇദ്ദേഹത്തിന്റെ മൂത്ത മകനാണ് കുട്ടി ഹസ്സന്‍ ശഹീദ് ഇദ്ദേഹത്തിന്റ അനുജന്‍ ബീരാന്‍ കുട്ടിയും ജ്യേഷ്‌ഠന്റെ കൂടെ (ബിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചു (തൃക്കളയൂര്‍ അമ്പലത്തില്‍ വെച്ച് ).
കുട്ടി ഹസ്സന്‍ ശഹീദിന്റെ വംശപരമ്പരയില്‍പെട്ടതാണ് കുനിയിലുള്ള പട്ടാക്കല്‍ കൂടൂംബം, ശഹീദിന്റെ പുത്രനായ മമ്മദ്‌കുട്ടിക്ക് കൂട്ടീഹസ്സന്‍, മുഹമ്മദലി എന്നീ മക്കളുണ്ടായിരുന്നു. ഇതില്‍ അവിവാഹിതനായിരുന്ന മുഹമ്മദലി 22-ാംവയസ്സില്‍ മരണപ്പെട്ടു. ശഹീദിന്റെ പുത്രനായി എന്ന ഒറ്റക്കാരണത്താല്‍ മലബാര്‍ സമര കാലത്ത് മമ്മദ്‌കുട്ടിയെ 3-മാസത്തോളം ജയിലില്‍ പാര്‍പ്പിച്ചിരുന്നു.
കുട്ടിഹസ്സന്റെ മക്കളാണ് പട്ടാക്കല്‍ മുഹമ്മദ് അബ്ദുറസാഖ് ഇരട്ട സഹോദരങ്ങളായ അബൂബക്കര്‍ മാസ്റ്റര്‍, ഉമ്മര്‍ മാസ്റ്റര്‍ എന്നിവര്‍, ബീരാന്‍കൂട്ടി ശഹീദിന്റെ മകന്‍ മമ്മദ്‌കുട്ടി കുനിയില്‍ നിന് തെരട്ടമ്മലിലേക്ക് താമസം മാറ്റി. ഇദ്ദേഹത്തിന്റെ മക്കളാണ് തെരട്ടമ്മലിലെ കോള ക്കോടന്‍ ബീരാന്‍ കൂട്ടിയും കോളക്കോടന്‍ അബ്ദുല്ലക്കുട്ടി ഹാജിയും. ഇതില്‍ അബ്ദുല്ലക്കുട്ടി ഹാജി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്.
കീഴുപറമ്പ് പ്രദേശത്തുള്ള മറ്റൊരു കോളക്കോടന്‍ കുടുംബം പുളിക്കല്‍ കൂടുംബമാണ് ഈ കുടുംബത്തിന്റെ വംശാവലി കൂടൂതല്‍ ലഭ്യമല്ല.
നേരത്തെ സൂചിപ്പിച്ച കോളക്കോടന്‍ കുടുംബങ്ങളുമായി നേരിട്ട് ബന്ധം കാണുന്നില്ല. ലഭ്യമായ വിവരമനുസരിച്ച് ഈ കുടുംബത്തിലെ കാരണവര്‍ അയ്‌തൂട്ടി എന്നവരാണ്.
കീഴുപറമ്പ് പൂളിക്കലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കുറച്ച് കാലം പിച്ചമണ്ണില്‍ മൂസ അധികാരിയുടെ വീടിന്റെ പിറകില്‍ താമസിച്ചിരൂന്നൂ. അവിടെ താമസിച്ചിരുന്ന ആ കാലയളവിലാണ് 'അങ്ങേ കണ്ടി' എന്ന പേര്‍ ലഭിച്ചത്.
ഐതുട്ടി എന്നവരുടെ മകനാണ് ബീരാന്‍. ഇദ്ദേഹത്തിന്റെ മക്കളാണ് ഇപ്പോള്‍ കുനിയില്‍ പ്രദേശത്ത് താമസിക്കുന്ന മൂഹമ്മദും പുളിക്കല്‍ തറവാട്ടില്‍ താമസിക്കുന്ന മാമൂവും.
മറ്റൊരു കോളക്കോടന്‍ കുടുംബം തെക്കുംമുറിയിലുണ്ട്. അവിടെ കോളക്കോടന്‍ കുടൂം ബത്തില്‍പെട്ട ബീച്ചഹമ്മദ് എന്നവര്‍ താമസിച്ചിരുന്നു. ഇദ്ദേഹം പള്ളികളിലെ ഒരു മൂല്ലയാ യിരുന്നു. 1921-മലബാര്‍ സമര കാലത്ത് ഇദ്ദേഹത്തിന്റെ ജ്യേഷ്‌ഠ സഹോദരന്‍ കൂട്ടിഹ സ്സന്‍ എന്നവര്‍ (ബിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് മരണപ്പെട്ടു (കീഴ്‌പറമ്പില്‍ വെച്ച്). ഈസംഭവത്തിന് ശേഷമാണ് ബിച്ചഹമ്മദ് എന്നയാള്‍ തെക്കുംമൂറിയിലേക്ക് താമസം മാറ്റിയത്.
ബീച്ചഹമ്മദിനു രണ്ട് ആണ്‍മക്കള്‍: ബീരാന്‍കൂട്ടി കൂട്ടിഹസ്സന്‍, ബീരാന്‍കുട്ടിയുടെ കുടുംബം ഇപ്പോള്‍ കല്ലുരട്ടിക്കലാണ് താമസം. കുട്ടിഹസ്സന്റെ കുടുംബം കിണറപ്പനിലുമാണ്.













