Quik Links
കൃതജ്ഞത

കോളക്കോടൻ ബീരാൻകുട്ടി മാസ്റ്റർ

1932-2004
നിര്യാതരായി

കോളകകോടൻ കിളിയാൽതൊടി മാനുകാക്ക(മുഹമ

കോളകകോടൻ കിളിയാൽതൊടി മാനുകാക്ക(മുഹമ്മദ്) മരണപ്പെട്ടു (8 - 2 - 18 വ്യാഴം). ജനാസ നമസ്ക്കാരം 12 PM ചൂരോട്ട് ജുമാ മസ്ജിദ്, കിഴുപറമ്പ്

കോളക്കോടൻ കുടുംബം

മലപ്പുറം ജില്ലയിലെ കിഴുപറമ്പ് പഞ്ചായത്തിൽ താമസിക്കുന്ന പ്രബല കുടുംബങ്ങളിലൊന്നാണ് കോളക്കോടൻ കുടുംബം . കുടുംബത്തിലെ ആദ്യത്തെ കാരണവന്മാർ കിഴുപറമ്പിന്റെ തെക്കു ഭാഗത്തു ള്ള "കോളക്കോട്" എന്ന പ്രദേശത്ത് ഒന്നിച്ചു താമസിക്കാൻ ഇടവന്നതായിരിക്കാം കോളക്കോടൻ എന്ന കുടുംബനാമം ലഭിക്കാൻ കാരണം

പ്രധാനമായും അഞ്ചു വംശപാരമ്പരകളാണുള്ളത് . 1. വലിയ കുട്ടിഹസന്‍ 2. അഹമ്മദ്‌ കുട്ടി 3. ഐത്തുട്ടി 4.മമ്മദ്‌ കുട്ടി 5. ബിച്ചഹമ്മദ്‌

ഇതിൽ വലിയകുട്ടിഹസ്സൻ പരമ്പരയാണ് ഏറ്റവും കൂടുതൽ .അദ്ദേഹത്തിൻറ്റെ മക്കളാണ് കമ്മു , കുട്ടിഹസൻ , മൊയ്തീൻ , ബീരാൻകുട്ടി , മമ്മദ് , അബ്ദുറഹ്മാൻ . കമ്മു എന്നയാളുടെ വംശപരമ്പരയാണ്‌ ഇപ്പോള്‍ കുനിയില്‍ പ്രദേശത്തുള്ള പൊറ്റമ്മല്‍ കുടുംബം. മൂന്നാമത്തെ മകന്‍ കുട്ടിഹസന്റെ വംശപരമ്പരയാണ്‌ പിച്ചമണ്ണില്‍, നെല്ലേരിക്കുന്നത്ത്‌ കുടുംബം ഉള്‍ക്കൊള്ളുന്നത്‌. കുട്ടിഹസന്റെ താവഴിയിൽ പെട്ടതാണ് കടംപള്ളിയാളി കുടുംബം , മുസ്ലിയാരകത്ത് കുടുംബം , നെല്ലേരിക്കുന്നത്ത് കുടുംബം . എന്നിവ ബീരാൻകുട്ടി എന്ന മകന്റെ വംശപരമ്പരയിലാണ് കുനിയൻ കുന്നത്ത് കുടുംബം . മമ്മദിന്റെ വംശപരമ്പരയിലാണ് കോളക്കോട് കുടുംബം അബ്ദുറഹ്മാന്റെ താവഴിയിൽപെടുന്നു കുനിയിൽ വരമ്പുറം കുടുംബം വലിയകുട്ടിഹസ്സന്റെ ഏറ്റവും ചെറിയ പുത്രനായ കോയക്ക് കുട്ടികളുണ്ടായിരുന്നില്ല

കോളക്കോടൻ തറവാട്ടിലെ മറ്റൊരു കാരണവർ കോളക്കോട് അഹമ്മദ് കുട്ടിയാണ് മൂന്നാമത്തെ പ്രബല കുടുംബം . കുനിയിൽ പട്ടാക്കൽ കുടുംബം .പുളിക്കൽ കുടുംബമാണ് മറ്റൊന്ന് .മറ്റൊരു കോളക്കോടൻ കുടുംബം തെക്കുമുറിയിൽ മാറിത്താമസിച്ചിട്ടുണ്ട്

ഈ കുടുംബത്തിന്റെ പാരമ്പര്യ തൊഴില്‍ കൃഷിയാണ്‌. കൃഷിയിലും കൃഷിരീതികളിലും അഗ്രഗണ്യന്മാരായിരുന്ന ഇവര്‍ മണ്ണിന്റെ യഥാര്‍ത്ഥ ചൂരും ചുവയും നേരിട്ടറിഞ്ഞവരാണ്‌. ചെങ്കല്‍ പാഠകള്‍ ഉള്‍ക്കൊള്ളുന്ന പല തരിശായ സ്ഥലങ്ങളും കഠിനാധ്വാനം വഴി കൃഷിയോഗ്യമാക്കിയിട്ടുണ്ട്‌. കിണര്‍ കുഴിക്കാനും മതില്‍ കെട്ടാനും തോട്ടപ്പണികള്‍ ചെയ്യുവാനും പ്രത്യേകം പ്രാഗല്‌ഭ്യം സിദ്ധിച്ചിരുന്നു. വിനോദങ്ങളിലും ഒട്ടും പിറകിലായിരുന്നില്ല കോളക്കോടന്‍ കുടുംബം. നായാട്ട്‌, കാളപ്പൂട്ട്‌ മുതലായവ പ്രത്യേകിച്ചും പൊറ്റമ്മല്‍, കുനിയൻകുന്നത്ത്‌ കുടുംബങ്ങളുടെ ഇഷ്ടവിനോദങ്ങളായിരുന്നു കിഴുപറമ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വികസനപ്രകിയയില്‍ ഈ കുടുംബം ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്‌. പുതിയ തലമുറയില്‍ പെട്ടവര്‍ നാട്ടിലെ മത-വിദ്യാഭ്യാസ-സാംസ്‌കാരിക-രാഷ്ടീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വൈദേശിക ശക്തികളോട്‌ പോരാടിയ ചരിത്രവും ഈ കുടുംബത്തിന്‌ പറയാനുണ്ട്‌. ബ്രിട്ടീഷ്‌ പടയോട്‌ പോരാടി വീരമൃത്യു വരിച്ച കുട്ടി ഹസന്‍ ശഹീദ്‌ (സൈദാര്‍), അനുജന്‍ ബീരാന്‍ കുട്ടി ശഹീദ്‌ (സൈദാര്‍) എന്നിവര്‍ ഈ കുടുംബത്തിലെ അംഗങ്ങളാണ്‌. അതുപോലെ ചിലര്‍ 1921-ലെ മലബാര്‍ സമരത്തില്‍ കൊല്ലപ്പെടുകയുണ്ടായി.

കോളക്കോടന്‍ തറവാട്‌ സ്ഥിതി ചെയ്യുന്ന കീഴുപറമ്പ്‌ കോളക്കോട്‌ പറമ്പിനു `കൊളക്കോട്‌ പറമ്പ്‌' എന്ന നികുതി രജിസ്റ്റരില്‍ പറയുന്ന മനയില്‍ കുടിയിരിപ്പ്‌ പറമ്പ്‌ എന്നാണ്‌ ഭൂരേഖയില്‍ എഴുതിക്കാണുന്നത്‌. പറമ്പിന്റെ അതിരുകള്‍ കിഴക്ക്‌- ഇടവഴി, തെക്ക്‌- മേലാപറമ്പ്‌, വടക്ക്‌-ചെറുവാലി പള്ളിയാളി, പടിഞ്ഞാറ്‌- കൊല്ലേറ്റ്‌ എടവഴി.

ഏകദേശം 1850-കളിലാണ്‌ കോളക്കോടന്‍ കുടുംബത്തിന്റെ ഉത്ഭവം. കുടുംബത്തിന്റെ മൂല വേരുകള്‍ എവിടെയാണുള്ളതെന്ന്‌ വ്യക്തമല്ലെങ്കിലും കീഴുപറമ്പില്‍ തന്നെയാകാനാണ്‌ സാധ്യത. പ്രധാനമായും അഞ്ച്‌ കാരണവര്‍മാരെയാണ്‌ അന്വേഷണത്തില്‍നിന്ന്‌ കണ്ടെത്താനായത്‌. ഇവര്‍ ജ്യേഷ്‌ഠാനുജന്മാരായിരുന്നോ എന്നത്‌ വ്യക്തമല്ല. കീഴുപറമ്പ്‌ പഞ്ചായത്തിലെ കോളക്കോട്ട്‌ എന്ന പ്രദേശത്ത്‌ ഒന്നിച്ചു താമസിക്കാന്‍ ഇടവന്നതായിരിക്കാം ഈ കാരണവന്മാര്‍ക്ക്‌ `കോളക്കോടന്‍' എന്ന കുടുംബനാമം ലഭിച്ചത്‌.

മറ്റു കുടുംബങ്ങളിലുള്ളതുപോലെ മകന്റെ മകന്‌ വല്യപ്പയുടെ പേര്‌ നല്‍കുക, മകള്‍ക്ക്‌ വല്യമ്മയുടെ പേര്‌ നല്‍കുക എന്ന സമ്പ്രദായം പഴയ ഈ കുടുംബത്തില്‍ പതിവായിരുന്നു. ഇത്‌ പ്രകാരം, കുട്ടിഹസന്‍,ബീരാന്‍ കുട്ടി, മൊയ്‌തീന്‍,മമ്മദ്‌,മമ്മദ്‌ കുട്ടി,അഹമ്മദ്‌ കുട്ടി,ഫാത്വിമ,കുഞ്ഞിപാത്തുമ്മ,ആഇശ, ഇത്തിരുമ്മ തുടങ്ങിയ പേരുകള്‍ വംശാവലിയില്‍ ആവര്‍ത്തിച്ചു വരുന്നതായി കാണാം.

കിഴുപറമ്പിന്റ്റെയും പരിസര പ്രദേശങ്ങളുടെയും വികസന പ്രക്രിയയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ ഈ കുടുംബത്തിന് സാധിക്കുകയുണ്ടായി .കൃഷിയും പരമ്പരാഗത തൊഴിലുകളും നിലനിർത്തുന്നതോടൊപ്പം പുതിയ തലമുറ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം കാഴ്ചവെക്കുന്നു . ഗൾഫ് കുടിയേറ്റം അവരുടെ സാമ്പത്തിക നിലയിലും വലിയ മാറ്റങ്ങളുണ്ടാക്കി .ഇന്ന് കോളക്കോടൻ കുടുംബം വളരെയേറെ വികസിച്ചിരിക്കുന്നു . തലമുറകൾ ഓരോന്നായി മണ്മറയുന്നതോടെ സുദൃഢമായ പഴയകാല ബന്ധങ്ങൾ അറ്റുപോകാൻ തുടങ്ങിയിരിക്കുന്നു .പുതിയ തലമുറക്ക്‌ പരസ്പരം അറിഞ്ഞുകൂടാ .തങ്ങളുടെ മുൻഗാമികളെ കുറിച്ചും അവർക്കു വിവരമില്ല . കുടുംബബന്ധങ്ങൾ അറ്റുപോകുന്നത് വലിയൊരു സാമൂഹിക വിപത്തായി തന്നെ കാണണം .കോളക്കോടൻ കുടുംബത്തിൻറെ വിവിധ താവഴികളുടെ പ്രതിനിധികൾ ഒത്തുചേർന്നു ഇതിനൊരു പരിഹാരം കാണുന്നതിനുള്ള പോംവഴികളെകുറിച്ച് ആലോചിക്കുകയുണ്ടായി .കുടുംബ സംഗമങ്ങൾ നടത്തണം എന്നായിരുന്നു ഒരു പ്രധാന നിർദേശം .ഇതിനായി വിപുലമായ ഒരു കമ്മിറ്റിയെയും ചുമതലപ്പെടുത്തി .കോളക്കോടൻ കുടുംബാംഗങ്ങളുടെ ഫോൺ നമ്പറടക്കമുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഡിറക്ടറി പുറത്തിറക്കാനും തീരുമാനിച്ചു .അതിന്റെ ഭാഗമായിട്ടുതന്നെയാണ് സൈറ്റിന് രൂപകൽപന ചെയ്തിട്ടുള്ളതും . കുടുംബത്തിലെ കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യവും ഈ കൂട്ടായ്മക്കുണ്ട് . കോളക്കോടൻ കുടുംബത്തെക്കുറിച്ചു ലഭ്യമാവുന്നത്ര വിവരങ്ങൾ ഈ സൈറ്റിലൂടെ നൽകാൻ ഞങ്ങൾ ശ്രമിക്കുന്നതാണ് .ഈ കുടുംബവുമായി ഏതെങ്കിലും നിലക്കു ബന്ധമുള്ളവർ സഹകരിക്കുമെന്ന പ്രതീക്ഷയോടെ .........

News & Events

Kolakkodan "KUDUMBA SANGAMAM - 01 MAY 2023, AT HILL FORT AUDITORIUM , PATHANAPURAM

© Kolakkodan.com. All rights reserved | Would like to have a similar site ? ...Please contact E-WORLD INFORMATION SYSTEMS